ഏതോ തിരുമണ്ടന്‍ സൃഷ്ടിച്ച ഒരു ചരക്ക്,ചരിത്ര ബോധമുള്ള ആരും അത് പറയുകയുമില്ല, കുറിപ്പുമായി ജോയ് മാത്യു

കെ ആര്‍ അനൂപ്

തിങ്കള്‍, 7 ഫെബ്രുവരി 2022 (16:59 IST)
താന്‍ പറഞ്ഞത് എന്ന് പറഞ്ഞുകൊണ്ട് പ്രചരിക്കുന്ന പോസ്റ്റിനെതിരെ നടന്‍ ജോയ് മാത്യു രംഗത്ത്.മാര്‍ക്‌സിസത്തെക്കുറിച്ചു ഞാന്‍ പറഞ്ഞതായി ഏതോ തിരുമണ്ടന്‍ സൃഷ്ടിച്ച ഒരു ചരക്ക്. ചരിത്ര ബോധമുള്ള ആരും അത് പറയുകയുമില്ല.മാര്‍ക്‌സിസം ഒരു ഫിലോസഫിയാണ്; ഒരു ജീവിത വീക്ഷണമാണത്. പ്രയോഗിക്കുന്ന കാര്യത്തില്‍ പാളിച്ചകള്‍ പറ്റാം. പക്ഷേ അതിനേക്കാള്‍ മികച്ച ഒരു തത്വശാസ്ത്രം എന്റെ അറിവില്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് നടന്‍ കുറിച്ചത്.

ജോയ് മാത്യുവിന്റെ വാക്കുകള്‍
 
അടുത്ത ദിവസങ്ങളില്‍ ഞാന്‍ പറഞ്ഞതായി പ്രചരിക്കുന്ന ഒരു പോസ്റ്റര്‍ കണ്ടു. മാര്‍ക്‌സിസത്തെക്കുറിച്ചു ഞാന്‍ പറഞ്ഞതായി ഏതോ തിരുമണ്ടന്‍ സൃഷ്ടിച്ച ഒരു ചരക്ക്. ചരിത്ര ബോധമുള്ള ആരും അത് പറയുകയുമില്ല.മാര്‍ക്‌സിസം ഒരു ഫിലോസഫിയാണ്; ഒരു ജീവിത വീക്ഷണമാണത്. പ്രയോഗിക്കുന്ന കാര്യത്തില്‍ പാളിച്ചകള്‍ പറ്റാം. പക്ഷേ അതിനേക്കാള്‍ മികച്ച ഒരു തത്വശാസ്ത്രം എന്റെ അറിവില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ജീവിച്ചിരിക്കുന്നവര്‍ മരിച്ചുപോയെന്ന് പ്രചരിപ്പിക്കുന്നവാന്‍ പോലും മടിക്കാത്തവര്‍ പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടികാണിക്കില്ലല്ലോ. നിങ്ങള്‍ക്ക് തോന്നിയത് പ്രചരിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് എന്റെ ചെലവില്‍ വേണ്ട.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍