നല്ല വലിപ്പമുള്ള, കണ്ടാൽ മൃഗത്തെ പോലെ ഇരിക്കുന്ന ഒരാളെ വേണം: സാർപ്പട്ടയിൽ എത്തിയ കഥ പറഞ്ഞ് ജോൺ കൊക്കൻ

വ്യാഴം, 29 ജൂലൈ 2021 (19:30 IST)
പാ രഞ്ജിത്തിന്റെ സാർപ്പട്ട പരമ്പരൈ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ സിനിമയാണ്. തമിഴ്‌നാടിന്റെ ബോക്‌സിങ് കൾച്ച‌റിനെ രഞ്ജിത്ത് സ്ക്രീനിലെത്തിച്ചപ്പോൾ സിനിമയിലെ ഓരോ കഥാപാത്രവും പ്രേക്ഷകനെ ആവേശത്തിലാഴ്‌ത്തുന്നതിൽ വിജയമായിരുന്നു.
 
ചിത്രത്തിലെ വില്ലൻ കഥാപാത്രമായ വേമ്പുലിയെ അവതരിപ്പിച്ച ജോൺ കൊക്കൻ ഇപ്പോഴിതാ സിനിമയെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ്. രാമന്‍ എന്ന ക്യാരക്ടര്‍ ചെയ്‌ത സന്തോഷ് പ്രതാപ് തന്റെ സുഹൃത്താണ്. ഒരു വെബ് സീരീസിൽ ഒന്നിച്ചഭിനയിച്ചുള്ള പരിചയമാണ് ഞങ്ങൾക്കുള്ളത്.  സന്തോഷ് രഞ്ജിത്ത് സാറിന്റെ സുഹൃത്തും കൂടെയാണ്. അങ്ങനെ സാർപ്പട്ടയുടെ കാസ്റ്റിംഗ് വന്നപ്പോൾ രഞ്ജിത്ത് സാർ സന്തോഷ് പ്രതാപിനോട് ചോദിച്ചു. നല്ല വലിപ്പമുള്ള, ഒരു മാതിരി മൃഗം പോലെയുള്ള ആരെയെങ്കിലും നിനക്കറിയാമോ?
 
സന്തോഷ് എന്റെ പേരാണ് രഞ്ജിത് സർനോട് പറഞ്ഞത്. അങ്ങനെ ഞാൻ രഞ്ജിത്ത് സാറിനെ പോയി കണ്ടു. അന്ന് ഞാന്‍ നല്ല മെലിഞ്ഞിട്ടായിരുന്നു. ഞാന്‍ കഥാപാത്രത്തിന് ഒക്കെയാണ്. പക്ഷെ ബോഡി കുറച്ചുകൂടി വേണമെന്ന് അന്ന് രഞ്ജിത് പറഞ്ഞു. ജോൺ കൊക്കൻ പറയുന്നു. പിന്നീട് സിനിമയ്ക്കായി രണ്ട് മാസം ഒരു പരിശീലകനെ വെച്ച് ഞാന്‍ ബോക്സിംഗ് പഠിച്ചു. എന്നിട്ട് രഞ്ജിത്ത് സാറിനെ പോയി കണ്ടു. അങ്ങനെയാണ് ഈ സിനിമയിലേക്കെത്തുന്നത്. ജോൺ കൊക്കൻ പറഞ്ഞു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍