സംവിധായകന്‍ ജോണി ആന്റണിയോട് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം വാക്ക് പാലിച്ചു. അതാണ് ‘ഭയ്യ ഭയ്യ‘. കുഞ്ഞിക്കൂനന്റെ സെറ്റില്‍വെച്ച് സഹസംവിധായകനായ ജോണി ബെന്നി നല്‍കിയ വാഗ്ദാനമായിരുന്നു തിരക്കഥ നല്‍കാമെന്നത്. ഭയ്യ ഭയ്യ എന്ന ചിത്രത്തിലൂടെ ഈ വാഗ്ദാനം പാലിക്കപ്പെടുകയാണ്. ഓണത്തിന് ഒരു പക്കാ കോമഡി ട്രാക്കിലാണ് ചിത്രം എത്തുന്നത്.
കെട്ടിടനിര്‍മ്മാണത്തിന് അച്ഛനൊപ്പം ബംഗാളില്‍ നിന്ന് എത്തിയ ബാബുറാം ചാറ്റര്‍ജിയുടെയും കെട്ടിടനിര്‍മാണ കോണ്ട്രാക്ടര്‍ ചാക്കോയുടെ മകന്‍ബാബുവുമായുള്ള സ്നേഹവും സൌഹൃദവുമാണ് ചിത്രം പറയുന്നത്. ഇതിനിടെയില്‍ ഇവരുടെ പ്രണയവും നര്‍മ്മവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കുഞ്ചാക്കോ ബോബന്‍- ബിജു മേനോന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.