'ദൃശ്യം 3' ഉടന്‍ ഉണ്ടാകില്ല, കാരണം വ്യക്തമാക്കി സംവിധായകന്‍ ജീത്തു ജോസഫ്

കെ ആര്‍ അനൂപ്

ചൊവ്വ, 23 ഫെബ്രുവരി 2021 (17:33 IST)
ദൃശ്യം 3 ഉടന്‍ ഉണ്ടാകില്ലെന്ന് ജീത്തു ജോസഫ്. മൂന്നാം ഭാഗത്തിന്റെ ഗംഭീര ക്ലൈമാക്‌സ് തന്റെ പക്കലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത് മോഹന്‍ലാലായും ആന്റണി പെരുമ്പാവൂരായും ചര്‍ച്ച ചെയ്തിട്ടുണ്ട്.അവര്‍ക്ക് ക്ലൈമാക്‌സ് ഇഷ്ടമാണെങ്കിലും ദൃശ്യം 3 ഉടന്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും. അതിനുള്ള കാരണവും ജീത്തു ജോസഫ് പറഞ്ഞു.
 
'തിരക്കഥയില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. പുതിയ കാര്യങ്ങള്‍ കിട്ടിയാല്‍ അതേക്കുറിച്ച് ആലോചിക്കും'-ജീത്തു ജോസഫ് പറഞ്ഞു. ഒരു വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അതേസമയം ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ തിരക്കിലാണ് സംവിധായകന്‍. മാര്‍ച്ചില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍