മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണെങ്കിലും നിലവില്‍ മലയാള സിനിമയില്‍ സജീവമായിട്ടുള്ള താരമല്ല നടന്‍ ജയറാം. മലയാളത്തില്‍ ചുരുക്കം സിനിമകളാണ് ചെയ്യുന്നതെങ്കിലും തെന്നിന്ത്യന്‍ സിനിമയില്‍ എല്ലാ ഭാഷകളിലും സജീവമാണ് താരം. എന്നാല്‍ ജയറാം തിരെഞ്ഞെടുക്കുന്ന പല സിനിമകളിലും അപ്രധാനമായ റോളുകളാണ് താരത്തിന് ലഭിച്ചിരുന്നത്. ഇതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനവും താരത്തിന് ലഭിച്ചിരുന്നു. എന്നാല്‍ അവസാനമായി പുറത്തിറങ്ങിയ കന്നഡ സിനിമയായ കാന്താരയിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.