നയൻതാരയും ജയം രവിയും,'ഇരൈവൻ' റിലീസിനായുളള കാത്തിരിപ്പിൽ ആരാധകർ

കെ ആര്‍ അനൂപ്

വ്യാഴം, 19 ജനുവരി 2023 (11:10 IST)
'പൊന്നിയിൻ സെൽവൻ' വിജയത്തിന് ശേഷം ജയം രവി നായകനായ എത്തുന്ന പുതിയ സിനിമയാണ് 'ഇരൈവൻ'. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. നയൻതാര നായികയായി എത്തുന്ന 'ഇരൈവൻ'റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
 
ഐ അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.ഹരി കെ വേദാന്ദാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.
 
ജയം രവിയുടെ 'അഗിലൻ' റിലീസിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഫെബ്രുവരി 17നോ 24നോ പ്രദർശനത്തിന് എത്തും. പ്രിയ ഭവാനി ശങ്കർ ആണ് നായിക.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍