കാര്‍ത്തിയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമയായ ജപ്പാന്‍ ദീപാവലി റിലീസായാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കാനാവാതെ മടങ്ങിയ ചിത്രം ഇനി നെറ്റ്ഫ്‌ലിക്‌സില്‍ കാണാം.ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. തമിഴിന് പുറമേ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി റിലീസ് ഉണ്ട്.
തെലുങ്ക് താരം സുനില്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായഗ്രാഹകന്‍ വിജയ് മില്‍ട്ടനും മറ്റൊരു ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നു.ഡ്രീം വാരിയര്‍ പിക്ചര്‍സിന്റെ ബാനറില്‍ എസ്.ആര്‍.പ്രകാശ് ബാബു , എസ്.ആര്‍.പ്രഭു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.