ജയിലര്‍ 2വിന്റെ രണ്ടാം ഭാഗത്തിന് അഡ്വാന്‍സ് വാങ്ങി നെല്‍സണ്‍, വില്ലനായി മമ്മൂട്ടി?

വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (19:28 IST)
തെന്നിന്ത്യന്‍ ബോക്‌സോഫീസിനെ അടിമുടി തീപ്പിടിച്ച സിനിമയായിരുന്നു സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അഭിനയിച്ച ജയിലര്‍ എന്ന സിനിമ. തമിഴകത്തെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തെറിഞ്ഞ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ജയിലറിന്റെ രണ്ടാം ഭാഗത്തീനായി സണ്‍ പിക്‌ചേഴ്‌സില്‍ നിന്നും സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ അഡ്വാന്‍സ് കൈപ്പറ്റിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
 
ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി ജെ ജ്‌നാനവേല്‍ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രവും ലോകേഷ് കനകരാജ് രജനീ ചിത്രവും കഴിഞ്ഞ ശേഷമാകും ജയ്‌ലര്‍ 2വിന്റെ ഔദ്യോഗികമായ പ്രഖ്യാപനമുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയ്‌ലര്‍ രണ്ടാം ഭാഗമുണ്ടാകുമ്പോള്‍ ജയ്‌ലറില്‍ ആദ്യം വില്ലന്‍ റോളില്‍ പരിഗണിച്ചിരുന്ന മലയാളം മെഗസ്റ്റാര്‍ മമ്മൂട്ടിയെ തന്നെ വില്ലനാക്കാന്‍ ജയ്‌ലര്‍ ടീം പദ്ധതിയിടുന്നുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയ്‌ലര്‍ സിനിമയില്‍ വിനായകന്‍ ചെയ്ത വില്ലന്‍ വേഷത്തിനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍