അന്തരിച്ച ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്‌ന പുരസ്‌കാരം നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. എസ്‌പിബിയുടെ വിയോഗം ഇന്ത്യയിലെ ആരാധകർക്കും സംഗീതപ്രേമികൾക്കും മാത്രമല്ല ലോകത്തിലെ തന്നെ സംഗീത കൂട്ടായ്മയ്ക്ക് തന്നെ വലിയ നഷ്ടമാണെന്നും ജഗൻ മോഹൻ കത്തിൽ കുറിച്ചു.
അമ്പതുവർഷം നീണ്ടുനിന്ന എസ്‌പിബിയുടെ സംഗീതജീവിതത്തിൽ മാതൃഭാഷയായ തെലുങ്കിൽ മാത്രം നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ എസ്.പി.ബി ആലപിച്ചിട്ടുണ്ട്. ഇതുകൂടാതെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും അദ്ദേഹം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ നെല്ലൂരാണ് എസ്‌പിബിയുടെ ജന്മദേശം.