ഒ.ടി.ടി റിലീസിനൊരുങ്ങി പ്രിയ വാര്യരുടെ ഇഷ്‌ക്

കെ ആര്‍ അനൂപ്

ശനി, 18 സെപ്‌റ്റംബര്‍ 2021 (08:49 IST)
ഇഷ്‌ക് തെലുങ്ക് റീമേക്ക് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ജൂലൈ 30 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ സെപ്റ്റംബര്‍ 20 മുതല്‍ സണ്‍ നെക്സ്റ്റില്‍ ഇഷ്‌ക് പ്രദര്‍ശനത്തിനെത്തുകയാണ്.തെലുങ്ക് റീമേക്കും മലയാളത്തിലെ അതേ പേരിലാണ് എത്തുന്നത്.
 
എസ് എസ് രാജയാണ് സിനിമ സംവിധാനം ചെയ്യുന്നത്.മഹതി സ്വര സാഗറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.മെഗാ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ എന്‍വി പ്രസാദ്, പരസ് ജെയിന്‍, വകഡ അഞ്ജന്‍ കുമാര്‍ എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.സാം കെ നായിഡു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍