ഒരു കാലത്ത് കുടുംബപ്രേക്ഷകരുടെ പ്രിയനായകനെന്ന വിളിപ്പേര് സ്വന്തമായിരുന്ന താരമായിരുന്നു മലയാളികളുടെ സ്വന്തം ജയറാമേട്ടന്‍. സിനിമയുടെ ട്രെന്‍ഡിനൊപ്പം മാറാനാവാതെ വന്നതോടെ മലയാളത്തില്‍ താരത്തിന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് സമീപകാലത്ത് മലയാളത്തില്‍ ജയറാം അത്ര സജീവമല്ല. മലയാളത്തില്‍ സജീവമല്ലെങ്കിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ കൈനിറയെ സിനിമകളാണ് ജയറാമിനുള്ളത്.
ഇപ്പോഴിതാ എന്തുകൊണ്ടാണ് മലയാളത്തില്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ജയറാം ഒരു പ്രധാനവേഷം ചെയ്യുന്ന ശിവ്‌രാജ് കുമാര്‍ നായകനായ കന്നഡ സിനിമ ഗോസ്റ്റിന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്. മലയാളത്തില്‍ നല്ല സിനിമകള്‍ മാത്രമെ ചെയ്യുന്നുള്ളു എന്ന തീരുമാനത്തിലാണ്. നിലവില്‍ മിഥുന്‍ മാനുവലിന്റെ ഓസ്ലര്‍ എന്ന സിനിമ ചെയ്യുന്നുണ്ട്. ഇനി അതിന് മുകളില്‍ ഒരു സിനിമ വരാനായുള്ള കാത്തിരിപ്പിലാണ്. തെലുങ്കില്‍ ശങ്കര്‍ രാംചരണ്‍ സിനിമ ചെയ്യുന്നുണ്ട്. നാനിയുടെ സിനിമയില്‍ ഇപ്പോള്‍ അഭിനയിച്ചു. വെങ്കട് പ്രഭു വിജയ് സിനിമയിലുണ്ട്. തുടക്കം മുതലെ കുടുംബ ചിത്രങ്ങളാണ് ഞാന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ അത്തരം ചിത്രങ്ങള്‍ മറ്റ് ഭാഷകളിലും ലഭിക്കുന്നുണ്ട്. ജയറാം പറഞ്ഞു.