എണ്‍പതുകളുടെ ഹിന്ദി സിനിമാ ലോകത്ത് നായകനായി തിളങ്ങി നിന്നിരുന്ന നായകനടനായിരുന്നു ജാക്കി ഷ്രോഫ്. ഹീറോ, കര്‍മ, റാം ലക്ഷ്മണ്‍,ത്രിദേവ് എന്നിങ്ങനെ ഹിറ്റ് സിനിമകളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറാന്‍ ജാക്കിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ തൊണ്ണൂറുകളില്‍ ഒരുപിടി പുതിയ താരങ്ങള്‍ ഉയര്‍ന്നുവന്നതോടെ ജാക്കി ഷ്രോഫിന് സഹനടന്‍ വേഷങ്ങളിലേക്ക് മാറേണ്ടി വന്നിരുന്നു. സ്വന്തമായി തുടങ്ങിയ ബൂം എന്ന നിര്‍മാണകമ്പനിയും സാമ്പത്തികമായി തകര്‍ന്നു.ഈ തകര്‍ച്ചയില്‍ നിന്നും ജാക്കിയേയും കുടുംബത്തെയും കരകയറ്റിയത് 94ല്‍ ചെയ്ത ഒരു ലക്ഷം രൂപയുടെ നിക്ഷേപമായിരുന്നു.