ട്വന്റി-20 എന്ന ചിത്രത്തിൻറെ ഒരു ഗാനരംഗത്തിലായിരുന്നു കുഞ്ചാക്കോ ബോബനും നയൻതാരയും അവസാനമായി ഒന്നിച്ചത്. 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു സിനിമയ്ക്കായി ഇരുവരും ഒന്നിക്കുമ്പോൾ ആരാധകരും പ്രതീക്ഷയിലാണ്. എറണാകുളത്ത് നിഴലിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഈ ത്രില്ലർ ചിത്രം അപ്പു എൻ ഭട്ടതിരി ആണ് സംവിധാനം ചെയ്യുന്നത്.