നടനെന്ന നിലയിൽ എനിക്ക് എളുപ്പത്തിൽ പറ്റാത്തത് മോഹൻലാൽ സാർ അനായാസം ചെയ്യുന്നത് ഞാൻ കൺമുന്നിൽ കണ്ടിട്ടുണ്ട്: സൂര്യ

ചൊവ്വ, 17 നവം‌ബര്‍ 2020 (12:38 IST)
നടനെന്ന നിലയിൽ തനിക്ക് പെട്ടെന്ന് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ മോഹൻലാൽ അനായാസമായി ചെയ്യുന്നത് താൻ നേരിട്ട് കൺമുന്നിൽ കണ്ടിട്ടുണ്ടെന്ന് തമിഴ് സൂപ്പർ താരം സൂര്യ. മനോരമയുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
 
മോഹൻലാൽ സാർ ഒക്കെ സെറ്റിൽ വന്ന് ആക്‌ഷൻ കേട്ട് തൊട്ടടുത്ത നിമിഷം കഥാപാത്രമായി മാറും. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് അദ്ദേഹം കഥാപാത്രമാകുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോൾ ഞാനത് നേരിട്ട് കണ്ടിട്ടുണ്ട്. എന്നെ സംബന്ധിച്ചാണെങ്കിൽ എനിക്ക് ലുക്ക് ചെയ്‌ഞ്ച് അത്യാവശ്യമാണ്. അൻപുചെൽവനെ കണ്ടാലും ദുരൈസിങ്കത്തെ കണ്ടാലും ഒരുപോലെ ഇരുന്നാൽ ശരിയാവില്ലല്ലോ. നാളെ ഏതെങ്കിലും ഒരു സിനിമയിലെ ഒരു സ്റ്റിൽ കണ്ടാലും അത് ഏത് സിനിമയാണെന്ന് അവർക്ക് മനസിലാകണം. എല്ലാ സിനിമയിലും ഒരുപോലെ ഇരുന്നാൽ ശരിയാകില്ല. സൂര്യ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍