കയ്യില്‍ തോക്കുമായി ദീപിക,ഷാരൂഖിന്റെ പിറന്നാള്‍ ആശംസ,'പഠാന്‍' ജനുവരി 25ന്

കെ ആര്‍ അനൂപ്

വ്യാഴം, 5 ജനുവരി 2023 (11:43 IST)
ഇന്ന് ദീപിക പദുക്കോണിന്റെ ജന്മദിനമാണ്. നടിക്ക് പിറന്നാള്‍ ആശംസകളുമായി ഷാരൂഖ് ഖാന്‍. പഠാന്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് നടന്റെ ആശംസ.
എപ്പോഴും അഭിമാനിക്കുന്നു, നീ ഉയരങ്ങളില്‍ എത്തണമെന്ന് ആശംസിക്കുന്നുവെന്നും ഒത്തിരി സ്‌നേഹം എന്നുമാണ് ഷാറൂഖ് ആശംസയായി കുറിച്ചത്.
 
ഷാരൂഖ് ഖാന്‍ ദീപിക പദുക്കോണ്‍ ചിത്രം പഠാന്‍ ജനുവരി 25ന് തിയേറ്ററുകളില്‍ എത്തും. നാലുവര്‍ഷത്തെ ഇടവേളക്കുശേഷം ഷാരൂഖ് തിരിച്ചെത്തുന്ന സിനിമ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ഉണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍