ദുല്‍ഖര്‍ മാത്രമല്ല സിനിമയിലെത്തി 10 വര്‍ഷം പൂര്‍ത്തിയാക്കി നടി ഗൗതമി നായര്‍

കെ ആര്‍ അനൂപ്

വ്യാഴം, 3 ഫെബ്രുവരി 2022 (17:14 IST)
ദുല്‍ഖര്‍ സല്‍മാന്റെ 'സെക്കന്‍ഡ് ഷോ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് ഗൗതമി നായര്‍. സിനിമയിലെത്തി ഇന്നേക്ക് 10 വര്‍ഷം തികയുകയാണ്.
 
തന്റെ 10 വര്‍ഷത്തെ ഗംഭീരമായ യാത്രയില്‍ തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് നടി അടുത്തിടെ പങ്കുവെച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gauthami Nair (@gauthami.nair)

'സെക്കന്‍ഡ് ഷോ' എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gauthami Nair (@gauthami.nair)

 'ഡയമണ്ട് നെക്ലേസ്', 'ചാപ്‌റ്റേഴ്‌സ്', 'കൂതറ', 'കാമ്പസ് ഡയറി' തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടി ഗൗതമി നായര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. 'മേരി ആവാസ് സുനോ', 'താ താവളയുടെ താ' എന്നീ സിനിമകളിലും ഗൗതമി വേഷമിട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍