ഒടിടിയിൽ സൂപ്പർഹിറ്റായി ദുൽഖറിന്റെ തമിഴ് പടത്തിന്റെ തെലുങ്ക് പതിപ്പ്

ബുധന്‍, 12 ഓഗസ്റ്റ് 2020 (12:13 IST)
ദുൽഖറിന്റെ നാലമത്തെ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളൈയടിത്താൽ ഈ വർഷം ഫെബ്രുവരിയിലായിരുന്നു റിലീസ് ചെയ്‌തത്. ദേസിംഗ് പെരിയസ്വാമി സംവിധാനം ചെയ്‌ത ചിത്രം തമിഴിൽ സൂപ്പർ ഹിറ്റായിരുന്നു. തമിഴിനൊപ്പം തെലുങ്കിലും ചിത്രം പുറത്തിറങ്ങിയിരുന്നു. ഇപ്പോളിതാ തിയേറ്റർ വിജയത്തിന് ശേഷം ഒടിടി പ്ലാറ്റ്ഫോമിലും തെലുങ്ക് പതിപ്പ് മികച്ച വിജയം നേടുകയാണ്.
 
തെലുങ്ക് ഒടിടി പ്ലാറ്റ്‌ഫോമായ അഹ വീഡിയോയിലാണ് ദുൽഖർ ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ കണുലു കണുലനു ദൊച്ചയണ്ടെ പ്രദർശിപ്പിക്കുന്നത്.തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ചിത്രങ്ങളിലൊന്നാണ് ഇതെന്ന് അഹ വീഡിയോ പറയുന്നു.
 
ദുല്‍ഖറിനൊപ്പം റിതു വര്‍മ്മ, രക്ഷന്‍, നിരഞ്ജനി അഹത്യന്‍, ഗൗതം മേനോന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ തീയേറ്റര്‍ റിലീസും വിജയമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍