Dominic and The Ladies Purse Trailer: മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സി'ന്റെ ട്രെയ്‌ലര്‍ പുറത്ത്. തമാശയില്‍ നിന്ന് തുടങ്ങി പിന്നീട് ഉദ്വേഗം ജനിപ്പിക്കുന്ന സംഭവങ്ങളിലേക്ക് കഥ പോകുമെന്നാണ് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്. മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് തന്നെയാണ് ട്രെയ്‌ലറിന്റെ ശ്രദ്ധാകേന്ദ്രം.
സുഷ്മിത ബട്ട്, ഗോകുല്‍ സുരേഷ്, വിജി വെങ്കടേഷ്, ഷൈന്‍ ടോം ചാക്കോ, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ഡോ.നീരജ് രാജന്‍, ഡോ.സൂരജ് രാജന്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീരജ് രാജന്റേതാണ് കഥ. വിഷ്ണു ആര്‍ ദേവ് ആണ് ഛായാഗ്രഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദര്‍ബുക ശിവ. ജനുവരി 23 നു വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്യും.