'എന്റെ ടാക്സ് വെട്ടിപ്പ് കഥ അവിടെനിൽക്കട്ടെ, ഇതൊന്ന് കാണ്'; തട്ടിപ്പിന്റെ രീതി പുറത്തുവിട്ട് ദിയ കൃഷ്ണ

നിഹാരിക കെ.എസ്

തിങ്കള്‍, 9 ജൂണ്‍ 2025 (13:11 IST)
കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ആഭരണ സഥാപനവുമായി ബന്ധപ്പെട്ടു നടന്ന ലക്ഷങ്ങളുടെ തട്ടിപ്പ് സോഷ്യൽ മീഡിയയിൽ പലരീതിയിലുള്ള ചർച്ചകൾക്ക് കാരണമായി. ജീവനക്കാർക്കെതിരെ ദിയ നൽകിയ കേസും, ദിയയും കൃഷ്ണകുമാറും തങ്ങളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ജീവനക്കാർ നൽകിയ കേസും പോലീസ് പരിശോധിച്ച് വരികയാണ്. 'ഒ ബൈ ഓസി' എന്ന സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന തിരിമറി നടന്നത്.
 
സ്ഥാപനത്തിൽ നിന്നും പനമെടുത്തതായി ജീവനക്കാർ സമ്മതിക്കുന്നതിന്റെ വീഡിയോ കൃഷ്ണകുമാറിന്റ ഈകുടുംബം പുറത്തുവിട്ടിരുന്നു. ഏകദേശം ഒരു വർഷത്തോളമായി നടന്നുവന്ന തട്ടിപ്പ് ദിയ അറിഞ്ഞില്ലേ എന്ന ചോദ്യം ഇതിനിടയിൽ പ്രസക്തമായി മാറി. ഓഡിറ്ററുടെ കണക്കെടുപ്പിൽ തട്ടിപ്പ് മനസിലായി എന്നാണ് കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞ വിവരം. ദിയ കൃഷ്ണ ടാക്സ് വെട്ടിക്കാൻ നടത്തിയ ശ്രമം എന്നും ജീവനക്കാരികൾ ആരോപിച്ചിരുന്നു. 
 
'എന്റെ ടാക്സ് വെട്ടിപ്പ് കഥ ഒക്കെ അവിടെ നിൽക്കട്ടെ. ഓർഡറുകൾക്ക് എന്തിനാ വിനിതാ മാഡം പേർസണൽ നമ്പർ കൊടുക്കുന്നേ? വാട്സാപ്പിനും ഞാൻ ടാക്സ് അടയ്ക്കണോ? വിനിത കസ്റ്റമേഴ്‌സിനെ അവരുടെ പേർസണൽ നമ്പറിലേക്ക് വഴിതിരിച്ചു വിട്ടതിനെപ്പറ്റി എനിക്ക് ലഭിച്ച ആയിരക്കണക്കിന് ചാറ്റുകളിൽ ഒന്നാണിത്. അതും എന്റെ സ്റ്റോക്കും, എന്റെ പാക്കിങ് മെറ്റീരിയലും, എന്റെ പോക്കറ്റിൽ നിന്നുള്ള ഷിപ്പിംഗ് കോസ്റ്റും കൊണ്ട് എന്റെ എയർ കണ്ടീഷൻഡ് ഓഫീസിൽ നിന്നും,' എന്ന് ദിയ. ഇതുമായി ബന്ധപ്പെട്ട ചാറ്റിന്റെ സ്ക്രീൻഷോട്ടും അവർ പങ്കിടുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍