പുഷ്പയിലെ അണിയറപ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപ, പ്രഖ്യാപനവുമായി സംവിധായകന്‍ സുകുമാര്‍

കെ ആര്‍ അനൂപ്

വ്യാഴം, 30 ഡിസം‌ബര്‍ 2021 (10:31 IST)
പുഷ്പ വന്‍വിജയമായ സന്തോഷത്തിലാണ് നിര്‍മ്മാതാക്കള്‍. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍ സുകുമാര്‍. സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് സംവിധായകന്‍ പറഞ്ഞു.കഴിഞ്ഞദിവസം ഹൈദരാബാദില്‍ വെച്ച് നടന്ന വിജയാഘോഷ പരിപാടിക്കിടെയാണ് പ്രഖ്യാപനം.
 
'നിങ്ങള്‍ ജാലവിദ്യ സൃഷ്ടിച്ചു. മുഴുവന്‍ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും പരിശ്രമങ്ങള്‍ക്ക് എന്റെ ആത്മാര്‍ത്ഥമായ നന്ദി. ഈ അവസരത്തില്‍, സെറ്റ് ബോയ്സ്, ലൈറ്റ് മാന്‍, വസ്ത്രാലങ്കാരം, നിര്‍മ്മാണം എന്നിവ കൈകാര്യം ചെയ്തവര്‍ക്ക് ഒരു ലക്ഷം രൂപ വീതം പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- സുകുമാര്‍ പറഞ്ഞു.

Director @aryasukku promises an amount of Rs. 1 Lakh each to all the hardworking crew of the production, camera, and art departments.

Watch the full speech here!
- https://t.co/bZwV7PiaPj#PushpaBoxOfficeSensation #PushpaTheRise@alluarjun @iamRashmika @ThisIsDSP pic.twitter.com/eFR78sQKtP

— Pushpa (@PushpaMovie) December 28, 2021

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍