ദിലീപ് ഈരാറ്റുപേട്ടയില്‍, 11 ദിവസങ്ങള്‍ പിന്നിട്ട് 'ഡി 148'ചിത്രീകരണം

കെ ആര്‍ അനൂപ്

ബുധന്‍, 8 ഫെബ്രുവരി 2023 (10:33 IST)
'ഉടല്‍' സംവിധായകന്‍ രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 148-ാമത്തെ സിനിമയ്ക്ക് ജനുവരി അവസാനത്തോടെ ആയിരുന്നു തുടക്കമായത്. കഴിഞ്ഞ ദിവസമായിരുന്നു ദിലീപ് സെറ്റില്‍ ജോയിന്‍ ചെയ്തത്.
 
ഈരാറ്റുപേട്ടയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. 11 ദിവസത്തോളമായി ഷൂട്ടിംഗ് ആരംഭിച്ചിട്ട്.
 പ്രണിത സുഭാഷാണ് നായിക.നിത പിള്ളയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
രതീഷ് രഘുനന്ദന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഡി 148' മനോജ് പിള്ളയാണ്. ചിത്രത്തിന്റെ എഡിറ്ററായി ശ്യാം ശശിധരനും സംഗീതസംവിധാനം വില്യം ഫ്രാന്‍സിസുമാണ്. ദിലീപ് നായകനായ ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ ഗണേഷ് മാരാര്‍ ആണ്.
 സിദ്ദിഖ്, ഷൈന്‍ ടോം ചാക്കോ, അജ്മല്‍ അമീര്‍, മനോജ് കെ ജയന്‍, ജോണ്‍ വിജയ്, സമ്പത്ത് റാം തുടങ്ങി നിരവധി താരങ്ങളും 'ഡി 148'ല്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍