വില്ലനായി സിദ്ധിഖ് ആണെന്ന് പറയുമ്പോള്‍ ദിലീപ് പറ്റില്ലെന്ന് പറയും; കാരണം ഇതാണ്

ശനി, 18 ഡിസം‌ബര്‍ 2021 (14:56 IST)
മലയാള സിനിമയുടെ ജനപ്രിയ നായകനാണ് ദിലീപ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ഒരു കാലത്ത് മലയാള സിനിമ ഇന്‍ഡസ്ട്രിയെ പിടിച്ചുനിര്‍ത്തിയിരുന്നത് ദിലീപ് ആയിരുന്നു. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളിയെ ഇപ്പോഴും ഞെട്ടിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു നടനാണ് സിദ്ധിഖ്. ദിലീപും സിദ്ധിഖും വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ദിലീപിന് ജേഷ്ഠസഹോദരനാണ് സിദ്ധിഖ്. അതുകൊണ്ട് തന്നെ താന്‍ നായകനായി അഭിനയിക്കുന്ന സിനിമയില്‍ സിദ്ധിഖ് ആണ് വില്ലന്‍ എന്ന് അറിഞ്ഞാല്‍ ദിലീപ് നിരാശനാകും. അതിനൊരു കാരണവുമുണ്ട്. 
 
താന്‍ വില്ലനാകുന്നത് ദിലീപിന് ഇഷ്ടമല്ല എന്നാണ് സിദ്ധിഖ് പറയുന്നത്. ' ഞാന്‍ വില്ലനാകുന്നത് ഇവന് ഇഷ്ടമല്ല. എന്നെ ഇടിക്കാനും ചവിട്ടാനും ഇവന് പറ്റില്ല. അയ്യോ ഇക്കയാണോ വില്ലന്‍, അത് വേണ്ട എന്നാണ് ഇവന്‍ പറയാറ്. ഇക്കാനെ ചവിട്ടാന്‍ പറ്റില്ല, വില്ലനായി ഇക്ക വേണ്ട എന്നൊക്കെ പറയും,' സിദ്ധിഖ് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍