ഒ.ടി.ടി റിലീസ് സീ5, നെറ്റ്ഫ്‌ളിക്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയാണ്. തീയറ്ററുകളില്‍ എത്തിയതിനു ശേഷമേ 'ആര്‍ ആര്‍ ആര്‍' ഒ.ടി.ടി റിലീസ് ചെയ്യുകയുള്ളൂ. ഹിന്ദി പതിപ്പിന്റെയും വിദേശ രാജ്യങ്ങളിലുള്ള ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങള്‍ നെറ്റ്ഫ്‌ളിക്‌സ് നേടി.തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലുള്ള 'ആര്‍ ആര്‍ ആര്‍' പതിപ്പുകള്‍ സീ 5ലൂടെ ലഭ്യമാകും. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സീ സിനിമയും സ്റ്റാര്‍ ഇന്ത്യയും നേടി. ഹിന്ദി പതിപ്പ് സീ സിനിമയ്ക്കാണ്. മറ്റു ഭാഷകളിലുള്ള പതിപ്പുകള്‍ സ്റ്റാര്‍ ഇന്ത്യയുടെ ചാനലുകളിലൂടെ എത്തും.