ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പ്; തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ധനുഷിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (21:55 IST)
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ധനുഷിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ജൂലൈയിലാണ് ധനുഷിനെ വിലക്കി ടിഎഫ്പിസി പ്രസ്താവന ഇറക്കിയിരുന്നത്. ധനുഷ് നിര്‍മ്മാതാക്കളില്‍ നിന്ന് അഡ്വാന്‍സ് പണം കൈപ്പറ്റിയെന്നും ഇനി നടന്‍ അഭിനയിക്കുന്ന പുതിയ സിനിമകളുടെ ജോലികള്‍ ആരംഭിക്കുന്നതിന് മുമ്പ് നിര്‍മ്മാതാക്കളോട് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നതായും അന്ന് കൗണ്‍സില്‍ പറഞ്ഞിരുന്നു. 
 
തേനാന്‍ഡല്‍ ഫിലിംസില്‍ നിന്നും ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സില്‍ നിന്നും താരം അഡ്വാന്‍സ് തുക വാങ്ങിയിരുന്നു. ഇത് തിരിച്ച് നല്‍കിയില്ലെന്ന നിര്‍മ്മാതാക്കളുടെ പരാതിയിലാണ് വിലക്ക് വന്നത്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ ഇപ്പോള്‍ താരം തന്നെ മുന്‍കൈ എടുത്ത് പരിഹരിച്ചെന്നാണ് ലഭിച്ച വിവരം. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന് വാങ്ങിയ തുക പലിശ സഹിതം ധനുഷ് തിരിച്ചു നല്‍കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍