സൂപ്പർതാരം ധനുഷും കീർത്തി സുരേഷും നായികാ നായകനായി അഭിനയിക്കുന്ന തമിഴ് ചിത്രം തൊടരിയുടെ ട്രെയിലർ പുറത്തിറങ്ങി. തുരന്തോ എക്‌സ്പ്രസില്‍ ചെന്നൈയില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രയാണ് ചിത്രത്തിന്റെ കഥക്ക് അധാരം.
കുംകി, മൈന എന്നീ ചിത്രങ്ങളിലൂടെ പ്രശ്സ്തി നേടിയ പ്രഭു സോളമനാണ് തൊടരിയുടെ സംവിധായകന്‍. ഒരു റൊമാന്റിക് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ട്രെയിനിലെ പാന്‍ട്രി ജീവനക്കാരനായാണ് ധനുഷ് എത്തുന്നത്. ദളപതിയിൽ മമ്മൂട്ടിയെ സംരക്ഷിച്ചത് രജനീകാന്ത് ആണെന്ന ധനുഷിന്റെ മാസ് ഡയലോഗും ഇതിനോടകം ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
രാധാ രവി, കരുണാകരന്‍, ഹരീഷ് ഉത്തമന്‍, ഗണേഷ് വെങ്കിട്ടരാമന്‍, രാജ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഡി ഇമ്മനാണ്. സെപ്റ്റംബറില്‍ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.