കൊറോണവൈറസ് ഈച്ചകളിലൂടെ പടരുമെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ.ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ചാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചത്. എന്നാൽ കൊറോണ വൈറസ് ഇത്തരത്തിൽ പടരുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതാദ്യമായല്ല ഈ വിഷയത്തിൽ അബദ്ധങ്ങളുമയി അമിതാഭ് ബച്ചൻ രംഗത്തെത്തുന്നത്.