താന്‍ ആരെയും തെറി വിളിച്ചിട്ടില്ലെന്ന് ശ്രീനാഥ് ഭാസി

ശനി, 24 സെപ്‌റ്റംബര്‍ 2022 (11:37 IST)
മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറി വിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്പി സിനിമയുടെ പ്രദര്‍ശന ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ശ്രീനാഥ് ഭാസിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് നടനെതിരെയുള്ള കേസ്. 
 
ശ്രീനാഥ് ഭാസിയുടെ പുതിയ സിനിമയായ ചട്ടമ്പിയുടെ പ്രൊമോഷനെത്തിയ താരം ഷൂട്ടിനിടെ തങ്ങളെ അസഭ്യ വര്‍ഷം നടത്തിയെന്നാണ് ആരോപണം. ബിഹൈന്‍ഡ് വുഡ്സ് അവതാരകയുടെ ചോദ്യം ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് ഭാസി ക്യാമറ ഓഫ് ചെയ്യാന്‍ പറയുകയും പിന്നീട് തങ്ങളെ മനപ്പൂര്‍വ്വം തെറി വിളിക്കുകയും ചെയ്തെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സ്വന്തം അച്ഛനെ ചേര്‍ത്തു വരെ തെറിവിളിച്ചു. പുറത്തുപറയാന്‍ പറ്റാത്ത വാക്കുകളാണ് വിളിച്ചത്. ശ്രീനാഥ് ഭാസി മനപ്പൂര്‍വ്വമാണ് ഇത് ചെയ്തതെന്നും ബിഹൈന്‍ഡ് വുഡ്സ് അണിയറപ്രവര്‍ത്തകര്‍ ആരോപിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍