കണ്ടന്റ് കിട്ടാന്‍ വേണ്ടി ഒരാളെ പേഴ്സണലി അറ്റാക്ക് ചെയ്യരുത്: ശ്രീനാഥ് ഭാസി

കെ ആര്‍ അനൂപ്

ശനി, 24 സെപ്‌റ്റംബര്‍ 2022 (10:52 IST)
ഇന്റര്‍വ്യൂവിന് വരുമ്പോള്‍ ചിലര്‍ ഒരു റെസ്പെക്ടും തരുന്നില്ലെന്ന് ശ്രീനാഥ് ഭാസി. ക്ലിക്ക് ബൈറ്റ് മാത്രമാണ് വേണ്ടതെന്നും കണ്ടന്റ് വേണമെങ്കില്‍ നല്ല ചോദ്യങ്ങള്‍ ചോദിക്കണമെന്നും നടന്‍ പറയുന്നു. ഇങ്ങോട്ട് ഒരു റെസ്പെക്ട് ഇല്ലാത്ത സ്ഥലത്ത് പോയിരുന്ന് സംസാരിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
 
'കണ്ടന്റ് കിട്ടാന്‍ വേണ്ടി ഒരാളെ പേഴ്സണലി അറ്റാക്ക് ചെയ്യരുത്. അങ്ങനെ പേഴ്സണലി അറ്റാക്ക് ചെയ്തിട്ട് ഫണ്‍ അല്ലേ ബ്രോ എന്ന ചോദിച്ചാല്‍.. എനിക്കത് അത്ര ഫണ്‍ ആയി തോന്നാറില്ല'- നടന്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍