'ബ്രോ ഡാഡിയിലെ ജോണ്‍ കാറ്റാടി എന്ന കഥാപാത്രം ചെയ്യാന്‍ ആദ്യം തീരുമാനിച്ചത് മമ്മൂക്കയെയാണ്. അദ്ദേഹത്തോടാണ് ആദ്യം കഥ പറയുന്നതും. അതുപക്ഷേ, ഇന്നത്തെ ലാലേട്ടന്‍ ചെയ്ത ജോണ്‍ കറ്റാടിയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കോട്ടയം കുഞ്ഞച്ചനെപ്പോലുള്ള മമ്മൂക്കയുടെ തനതായ സ്‌റ്റൈലില്‍ ഉള്ള ഒരു അച്ചായന്‍ കഥാപാത്രമായിരുന്നു എന്റെ മനസ്സില്‍. മമ്മൂക്കയ്ക്ക് തിരക്കഥ ഇഷ്ടപ്പെട്ടു. പക്ഷേ, മമ്മൂക്കയുടെ ഡേറ്റ് ഇഷ്യൂ കാരണം പിന്നീട് അത് സാധിച്ചില്ല,' പൃഥ്വിരാജ് പറഞ്ഞു.
ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടെ തിരക്കഥയിലാണ് പൃഥ്വിരാജ് ബ്രോ ഡാഡി ഒരുക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, കനിഹ, മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.