ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ താരജോഡികളില്‍ ഒന്നാണ് അഭിഷേക് ബച്ചന്‍- ഐശ്വര്യ റായ്. അടുത്തിടെയായി ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണ് താരങ്ങളെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഗോസിപ്പുകള്‍ നിലനില്‍ക്കുമ്പോഴും ഇരു താരങ്ങളും ഒപ്പമാണ് ചടങ്ങുകളില്‍ പങ്കെടുത്തിരുന്നത്. ഇപ്പോഴിതാ ജീവിതത്തില്‍ മകള്‍ ആരാധ്യ പിറന്നശേഷമുള്ള മാറ്റങ്ങളെ പറ്റി സംസാരിച്ചിരിക്കുകയാണ് അഭിഷേക് ബച്ചന്‍.
മകള്‍ ജനിച്ചതിന് ശേഷം സെക്‌സ് സീനുകളില്‍ അഭിനയിക്കുക എന്നത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നാണ് അഭിഷേക് പറയുന്നത്. ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ള കാര്യമാണ്. ഒരു പെണ്‍കുട്ടിയുടെ അച്ഛനായ ശേഷം എന്റെ മകള്‍ക്ക് കൂടി കാണാകുന്ന സിനിമകളിലെ ഞാന്‍ അഭിനയിക്കാറുള്ളത്. ഇത് എല്ലാവരും പാലിക്കേണ്ട തത്വമായിട്ടില്ല ഞാന്‍ പറയുന്നത്. മാതാപിതാക്കള്‍ ജീവിതത്തില്‍ ചില മൂല്യങ്ങള്‍ മുറുകെ പിടിക്കേണ്ടതുണ്ട്. എന്റെ മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അഭിഷേക് ബച്ചന്‍ പറയുന്നു.