11 വർഷങ്ങൾക്ക് മുൻപ് റോക്ക്സ്റ്റാർ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു രൺബീറിൻ്റെ പരാമർശം. സാമ്പത്തിക ബഹിഷ്കരണമാണ് ബോളിവുഡിന് നൽകാവുന്ന ശിക്ഷയെന്നും ബ്രഹ്മാസ്ത്രയിലെ ശിവ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയെല്ലാമാണെന്ന തരത്തിലുമാണ് പോസ്റ്റുകൾ വരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ദേവരകൊണ്ട ചിത്രമായ ലൈഗറിനെതിരെയും ബഹിഷ്കരണ ക്യാമ്പയിൻ നടന്നിരുന്നു. സിനിമ കരൺ ജോഹർ നിർമിച്ചതും ടീപ്പോയിൽ കാൽകയറ്റി വെച്ച് വിജയ് ദേവരകൊണ്ട വാർത്താസമ്മേളനം നടത്തിയതുമാണ് ലൈഗറിനെതിരായ ക്യാമ്പയിന് കാരണമായത്.