'ബിരിയാണി' വ്യാജ പതിപ്പുകളോട് സാമൂഹ്യ അകലം പാലിക്കൂ:കേവ് ടീം

കെ ആര്‍ അനൂപ്

വെള്ളി, 7 മെയ് 2021 (17:27 IST)
നടി കനികുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ബിരിയാണി. അടുത്തിടെയാണ് കേവ് എന്ന പേരിലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. തീയറ്ററുകളില്‍ റിലീസ് ചെയ്തതിനേക്കാള്‍ നല്ല പ്രതികരണം ഒ.ടി.ടി റിലീസിലൂടെ ചിത്രത്തിന് ലഭിച്ചു. അതുപോലെതന്നെ ഈ സിനിമ നേരിടുന്ന പുതിയ വെല്ലുവിളിയാണ് വ്യാജ പതിപ്പുകള്‍. ഒറിജിനല്‍ മാത്രം കാണാന്‍ ശ്രമിക്കുഎന്ന അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് കേവ് ടീം.
 
'വ്യാജ പതിപ്പുകളോട് സാമൂഹ്യ അകലം പാലിക്കൂ. ബിരിയാണി ആസ്വദിക്കു കേവിലൂടെ മാത്രം.ഒറിജിനല്‍ മാത്രം കാണാന്‍ ശ്രമിക്കു'-കേവ് ടീം കുറിച്ചു.
 
സിനിമ ഒരു തവണ കാണുവാനായി 99 രൂപയാണ് കാണിയില്‍ നിന്ന് ഈടാക്കുന്നത്.മുസ്ലിം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ഒ.ടി.ടി റിലീസ് ചെയ്യുന്നതെന്ന് സംവിധായകന്‍ സജിന്‍ ബാബു പറഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍