കനി കുസൃതി ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാൾ, പ്രശംസയുമായി റോഷൻ ആൻഡ്രൂസ്

ബുധന്‍, 28 ഏപ്രില്‍ 2021 (19:27 IST)
കനി കുസൃതിയ പ്രധാന കഥാപാത്രമാക്കി സജിൻ ബാബു സംവിധാനം ചെയ്‌ത ബിരിയാണിയെ പ്രശംസിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. മലയാളത്തിൽ ഇതുവരെ ഇങ്ങനെയൊരു സിനിമ ഉണ്ടായിട്ടില്ലെന്നും കനി കുസൃതി ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഒരാളാണെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു.
 
സജിൻ ബാബുവിനയച്ച അഭിനന്ദന സന്ദേശത്തിലൂടെയായിരുന്നു റോഷൻ ആൻഡ്രൂസിന്റെ പ്രശംസ. ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാവാറില്ല. സജിൻ മികച്ച രീതിയിൽ ചെ‌തു. സിനിമ എനിക്ക് ഒത്തിരി ഇഷ്‌ടപ്പെട്ടു. എല്ലാ അഭിനേതാക്കളും നന്നായിരുന്നു. കനി കുസൃതി ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഒരാളാണ്. ഞാൻ നിങ്ങളുടെ പ്രകടനത്തിന്റെ ആരാധകനാണ്. സജിനെയും കനിയെയും ഞാൻ സല്യൂട്ട് ചെയ്യുന്നു. ഇനിയും മികച്ച സിനിമകൾ സജിനിൽ നിന്നും ഉണ്ടാവട്ടെ റോഷൻ ആൻഡ്രൂസ് മെസേജിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍