മരുഭൂമിക്കാരൻ ആന... മലബാറിൻ മൊഞ്ചുള്ളാന...; മരുഭൂമിയിലെ ആനയിലെ ഒരു തകർപ്പൻ ഗാനം കാണാം
ശനി, 16 ജൂലൈ 2016 (13:49 IST)
ബിജു മേനോൻ നായകനാകുന്ന 'മരുഭൂമിയിലെ ആന' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. സ്വർഗം വിടരും എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. രതീഷ് വേഗയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ദോഹയാണ്. കോമഡിക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഖത്തറിലെ വ്യവസായി ഡേവിസ് എടക്കളത്തൂരും ഡേവിഡ് കാച്ചപ്പള്ളിയും ചേർന്നാണു ചിത്രം നിർമിക്കുന്നത്.
ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ കൃഷ്ണശങ്കർ, സംസ്കൃതി ഷേണായി, ഹരീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈസ്റ്റ് കോസ്റ്റ് ഓഡിയോ ആന്‍ഡ് വീഡിയോ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഗാനം പുറത്തെത്തിച്ചിരിക്കുന്നത്.