ഒരാളെ പ്രമുഖനാക്കുന്നതില്‍ എല്ലാവര്‍ക്കും പങ്കുണ്ട്: ഭാഗ്യലക്ഷ്മി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (19:58 IST)
എനിക്ക് ഈ നായിക തന്നെ മതി, ഈ സ്‌ക്രിപ്റ്റ് മതി, ഇയാളുടെ കഥ വേണ്ട എന്നൊക്കെ പറയുന്ന നടന്മാരുണ്ടെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എല്ലാവര്‍ക്കും തിയേറ്റര്‍ മാര്‍ക്കറ്റ് ഉള്ളതാണ് ഇതിന് കാരണം. ഇവരുടെ ആവശ്യങ്ങള്‍ക്ക് നിര്‍മ്മാതാക്കളും സംവിധായകനും ഒക്കെ  പറയുന്നുണ്ട്. അപ്പോള്‍ എങ്ങനെയാണ് അവര്‍ പ്രമുഖനാകുന്നത്, ആര്‍ക്കൊക്കെ ഇതില്‍ കൈയുണ്ടെന്ന് ആലോചിച്ചു നോക്കൂ. തിയറ്ററുകള്‍ക്കുണ്ട്,  ഡയറക്ടര്‍ക്കുണ്ട്, എല്ലാവരും കൂടിയാണ് അവരെ പ്രമുഖരാകുന്നത്. ഒട്ടുമിക്ക നടന്മാര്‍ക്കും അങ്ങനെ സജഷന്‍സ് ഉണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
 
പക്ഷേ ഒരിക്കലും ഒരു നടിക്ക് എനിക്ക് ഇന്ന നായകന്‍ വേണമെന്ന് പറയാനുള്ള പവര്‍ ഇവിടെയില്ല. പക്ഷേ പിന്നെ എങ്ങനെയാണ് ഇതില്‍ സ്ത്രീകള്‍ പ്രമുഖരാകുന്നത് എന്ന് ചോദിക്കാം. ചില നടിമാര്‍ പറയും ഇന്ന മേക്കപ്പ് മതി ഇന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് വേണമെന്നൊക്കെ. പ്രൊഡ്യൂസര്‍ക്ക് അത് അനുസരിക്കേണ്ടിവരും. അങ്ങനെ നോക്കുമ്പോള്‍ എല്ലാവരും പ്രമുഖരാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍