മോഹന്‍ലാലിന്റെ ടൈമിംഗ് അപാരം, മമ്മൂട്ടിയാണെങ്കില്‍ അടി ചെന്ന് വാങ്ങിക്കണം

അഭിറാം മനോഹർ

ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (12:48 IST)
Besant Ravi, Mammootty,Mohanlal
തെന്നിന്ത്യന്‍ സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷക്കാലമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് ബസന്ത് രവി. തമിഴില്‍ നൂറിലേറെ സിനിമകളുടെ ഭാഗമായിട്ടുള്ള ബസന്ത് മലയാളത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബസന്ത്.
 
മമ്മൂട്ടിയും മോഹന്‍ലാലും മികച്ച നടന്മാരാണെന്നും എന്നാല്‍ ഫൈറ്റ് രംഗങ്ങളുടെ കാര്യം വരുമ്പോള്‍ മോഹന്‍ലാലിനൊപ്പം ഫൈറ്റ് ചെയ്യുന്നതാണ് തനിക്ക് എളുപ്പമെന്നും ബസന്ത് പറയുന്നു. കളരി,ബോക്‌സിംഗ് പോലുള്ള മാര്‍ഷ്യല്‍ ആര്‍ട്‌സ് അറിയാവുന്നത് കൊണ്ട് മോഹന്‍ലാലിന് ടൈമിംഗ് പെട്ടെന്ന് തന്നെ മനസിലാകും. നമുക്ക് അതിനൊപ്പം സിമ്പിളായി പിടിച്ചുനില്‍ക്കാന്‍ പറ്റും. എന്നാല്‍ മമ്മൂട്ടിയുമായി ഫൈറ്റ് ചെയ്യുമ്പോള്‍ ഈ സിങ്ക് കൃത്യമായി കിട്ടില്ല.അതുകൊണ്ട് തന്നെ അഡ്ജസ്റ്റ് ചെയ്യേണ്ടതായി വരും.
 
 ഒരു നടന്‍ ഫൈറ്റ് ചെയ്യുമ്പോള്‍ ടൈമിങ്ങ് കൃത്യമായിരിക്കണം. അല്ലെങ്കില്‍ അപകടമുണ്ടാകാന്‍ സാധ്യത കൂടുതലാണ്. മോഹന്‍ലാല്‍ ഫൈറ്റ് ചെയ്യുമ്പോള്‍ ടൈമിങ്ങ് കൃത്യമായത് കൊണ്ട് എളുപ്പമാണ്. മോഹന്‍ലാലുമായും മമ്മൂട്ടിയുമായും ഞാന്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന് ഫൈറ്റിന്റെ സിങ്ക് ശരിക്കും കിട്ടും. അലിഭായ് എന്ന സിനിമയില്‍ ഞാനത് കണ്ടിട്ടുണ്ട്. പക്ഷേ ഈ സിങ്ക് മമ്മൂട്ടി സാറിന് പലപ്പോഴും കിട്ടാറില്ല. ഫൈറ്റ് രംഗങ്ങളില്‍ സിങ്കിനായി പലപ്പോഴും പുള്ളിയുടെ അടുത്ത് ചെന്ന് അടിവാങ്ങിക്കേണ്ടി വരാറുണ്ട്. പക്ഷേ അതേസമയം നമുക്ക് അപകടം വരുന്ന കാര്യങ്ങള്‍ പുള്ളിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവാറില്ല. അതൊക്കെ നല്ല നടന്മാരുടെ ലക്ഷണങ്ങളാണ്. പല നടന്മാരും ആദ്യമായി ഫൈറ്റ് ചെയ്യുമ്പോള്‍ ടൈമിംഗ് ശരിയാകാതെ നമ്മളെ അടിച്ചുകളയും. ഈ രണ്ട് പേരില്‍ നിന്നും അങ്ങനെ ഉണ്ടായിട്ടില്ല. ചായ് വിത് ചിത്ര എന്ന തമിഴ് യൂട്യൂബ് ചാനലുമായി സംസാരിക്കവെയാണ് ബസന്ത് ഇക്കാര്യം പറഞ്ഞത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍