ബാഹുബലി രണ്ടാം ഭാഗം: 3 കോടി മറികടക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഡബിള്‍ 4 കെ പ്രോജെക്ഷന്‍ തീയേറ്ററായി ഏരീസ് പ്ലെക്സ്
ചൊവ്വ, 20 ജൂണ്‍ 2017 (15:04 IST)
ബാഹുബലി സിനിമ പരമ്പരയ്ക്ക് റെക്കോര്‍ഡ് വേഗത്തില്‍ വരുമാനം സൃഷ്ടിച്ച ഇന്ത്യയിലെ ഒരേയൊരു ഡബിള്‍ 4 കെ പ്രോജെക്ഷന്‍ തീയേറ്ററാണ് ഏരീസ് പ്ലെക്സ്
ബാഹുബലി കാണാന്‍ രാജ്യത്തെ ഏറ്റവും മികച്ച തീയേറ്ററായി ഏരീസ് പ്ളെക്സിനെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വിലയിരുത്തിരുന്നു
ബാഹുബലിയുടെ പേരില്‍ നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ തിരുവനന്തപുരം ആസ്ഥാനമായ ഏരീസ് പ്ലെക്സ് തീയേറ്റര്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി രചിച്ചു. ബാഹുബലിയുടെ രണ്ടാം ഭാഗമായ ദി കണ്‍ക്ലൂഷന് 51 ദിവസം കൊണ്ട് മൂന്ന് കോടി രൂപ കളക്ഷന്‍ ഇനത്തില്‍ മറികടക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഡബിള്‍ 4 കെ പ്രോജെക്ഷന്‍ തീയേറ്ററായി മാറി ഏരീസ് പ്ലെക്സ്.
ഒരു വര്‍ഷത്തേക്ക് ബാഹുബലി: സിനിമ ടൂറിസത്തിനു പ്രചോദനം
ബാഹുബലി 4കെ പ്രൊജക്ഷനില്‍ കാണാന്‍ അന്യ സംസഥാനങ്ങളില്‍ നിന്നു പോലും തിരുവനന്തപുരത്തേക്ക് ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഒരേ പ്രേക്ഷകര്‍ തന്നെ വീണ്ടും വീണ്ടും വരുന്നത് കൊണ്ട് വരുമാനം അഞ്ചു കോടി രൂപ മറികടക്കും എന്നാണ് പ്രതീക്ഷ. സിനിമ ടൂറിസത്തിനു ആക്കം നല്‍കാനും വര്‍ദ്ധിച്ചു വരുന്ന പ്രേക്ഷകരുടെ ആവശ്യവും കാരണം ഒരു ഷോ എങ്കിലും ബാഹുബലിക്ക് മാത്രമായി ഒരു വര്‍ഷത്തേക്ക് നീട്ടാനാണ് പദ്ധതി. ഏരീസ് പ്ലെക്സ് ഒരു തുടക്കമാണ്. 2020ഓടെ രാജ്യം മുഴുവന്‍ 4കെ നിലവാരമുള്ള 2000 മള്‍ട്ടിപ്ളെക്സ് ഇന്‍ഡിവുഡ് പ്രോജക്ടിന്റെ ഭാഗമായി ഒരുക്കുകയാണ് ലക്ഷ്യം യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയര്‍മാനായ സോഹന്‍ റോയ് പറഞ്ഞു.
പുതിയ ദൃശ്യാനുഭവം
കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങളും സാങ്കേതിക മേന്മയുമുള്ള സിനിമകള്‍ ആധുനിക സംവിധാനങ്ങളാല്‍ സജ്ജീകരിച്ച തീയേറ്ററില്‍ കാണുന്നത് പ്രത്യേക അനുഭവമാണ്, മാത്രമല്ല സന്തോഷപ്രദവും. 4 കെ പ്രൊജക്ഷനില്‍ കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്നാണ് ബാഹുബലി. സിനിമ വ്യവസായത്തില്‍ പ്രധാനപങ്ക് വഹിക്കുന്നവര്‍ ആധുനിക സാങ്കേതിക വിദ്യയിലേക്ക് മാറുന്നത് നല്ല പ്രവണതയാണ്. സിനിമ വ്യവസായത്തെ (നിര്‍മ്മാണം മുതല്‍ പ്രദര്‍ശനം വരെ) പുതിയതലങ്ങളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ എടുക്കുന്ന പരിശ്രമം ഫലം കാണുന്നതില്‍ സന്തോഷമുണ്ട് സോഹന്‍ റോയ് പറഞ്ഞു.
ലക്‍ഷ്യം സിനിമയുടെ വളര്‍ച്ച
നിലവാരം കുറഞ്ഞ സ്റ്റുഡിയോകളും തീയേറ്ററുകളും മൂലം 4 കെ സാങ്കേതികവിദ്യയില്‍ വരുന്ന സിനിമകള്‍ അതെ നിലവാരത്തില്‍ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് ഒരിക്കലും സാധിക്കുന്നില്ല. ഇതിന് പരിഹാരമായാണ് രണ്ടായിരം ഇന്ത്യന്‍ ശതകോടീശ്വരന്മാരെയും കമ്പനികളെയും ഉള്‍പ്പെടുത്തി ഇന്‍ഡിവുഡ് കണ്‍സോര്‍ഷ്യം രൂപീകരിച്ചത്. 10,000 പുതിയ 4 കെ പ്രോജെക്ഷന്‍ മള്‍ട്ടിപ്ലെക്സ് സ്‌ക്രീനുകള്‍, 1,00,000 2 കെ ഹോംതീയേറ്റര്‍ പ്രോജെക്ടറുകള്‍, സിനിമ സ്റ്റുഡിയോകള്‍, ആനിമേഷന്‍/വിഎഫ്എക്സ് സ്റ്റുഡിയോകള്‍, അന്താരാഷ്ട്രനിലവാരത്തിലുള്ള സിനിമ സ്‌കൂളുകള്‍ എന്നിവയാണ് ഇന്‍ഡിവുഡ് പ്രൊജക്റ്റ് ലക്‍ഷ്യമിടുന്നത്. 2018 വര്‍ഷാവസാനത്തോട് കൂടി രാജ്യം മുഴുവന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടര്‍ കൂടിയായ സോഹന്‍ റോയ് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ തീയേറ്ററായ ഏരീസ് പ്ലെക്സില്‍ ആറു സ്‌ക്രീനുകളിലായി 1500 ഇരിപ്പിടമാണ് (700 സീറ്റുകള്‍ ഔഡി 1 ഡബിള്‍ 4 കെ അറ്റ്മോസ് വിഭാഗത്തില്‍) ഉള്ളത്. യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പാണ് തീയേറ്ററിന്റെ പ്രധാന നിക്ഷേപകര്‍. ബെല്‍ജിയത്തില്‍ നിന്നും ഇറക്കുമതി ചെയ്തതാണ് ചാരിക്കിടക്കുന്ന കസേരയും ഇരിപ്പിടവും.
2015 ജൂലൈ 10ന് റിലീസ് ചെയ്‌ത ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ പ്രദര്‍ശനത്തില്‍ ഏരീസ് പ്ലെക്സ് മൂന്ന് കോടിയിലധികം രൂപയാണ് കളക്ഷന്‍ ഇനത്തില്‍ നേടിയത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ വരുമാനം നേടിയ രാജ്യത്തെ ആദ്യത്തെ തീയേറ്റര്‍ എന്ന് റെക്കോര്‍ഡ് ഏരീസ് പ്ലെക്സ് സ്വന്തമാക്കുകയും ചെയ്‌തു. ഒറ്റ തീയേറ്ററില്‍ നിന്നും റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ആദ്യ ചിത്രമായി എസ് എസ് രാജമൗലി സംവിധാനം ചെയ്ത് ബാഹുബലി മാറുകയും ചെയ്‌തു. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയായ ബാഹുബലി ബോക്സ്ഓഫീസിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തികുറിക്കുകയും ചെയ്തു. ഏകദേശം 250 കോടി രൂപ മുതല്‍മുടക്കിലാണ് സിനിമ നിര്‍മ്മിച്ചത്.
ബാഹുബലിയുടെ ആദ്യഭാഗമായ ബാഹുബലി-ദ ബിഗിനിങ് പുനഃപ്രദര്‍ശനം നടത്തിയപ്പോള്‍ മികച്ച കളക്ഷനാണ് ഏരീസ് പ്ലെക്സ് നേടിയത്.
ചുരുങ്ങിയ സ്ഥലത്തു 4 കെ അറ്റ്മോസ് ഹോം തീയേറ്ററുകള്‍ സജ്ജീകരിക്കാം എന്ന് ആശയത്തിന് തുടക്കം കുറിച്ച സോഹന്‍ റോയ് ഫോര്‍ബ്സ് മാഗസിന്‍ പുറത്തിറക്കിയ ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ ഉള്ള വ്യവസായിയാണ്.