Bad Boyz Trailer: ഇത്തവണ ഫണ്‍ മാത്രമല്ല, അടിയുടെ പൊടിപൂരം; രണ്ടും കല്‍പ്പിച്ച് ഒമര്‍ ലുലു

രേണുക വേണു

വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (10:54 IST)
Bad Boyz Trailer

Omar Lulu Film Bad Boyz Trailer: റഹ്‌മാന്‍, ബാബു ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, ടിനി ടോം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ബാഡ് ബോയ്‌സ്' ട്രെയ്‌ലര്‍ റിലീസ് ചെയ്തു. തട്ടുപൊളിപ്പന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്ന സൂചന നല്‍കുന്നതാണ് രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍. അച്ചായന്‍ വേഷത്തില്‍ മാസായാണ് റഹ്‌മാനെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 
 
ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രത്തില്‍ വളരെ വ്യത്യസ്തമായാണ് ഒമര്‍ ലുലു ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിച്ചിരിക്കുന്നതെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. ശങ്കര്‍, ബാല, ഭീമന്‍ രഘു, ഷീലു എബ്രഹാം, ബിബിന്‍ ജോര്‍ജ് തുടങ്ങിയവരും ബാഡ് ബോയ്‌സില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. 
 


സാരംഗ് ജയപ്രകാശ് ആണ് തിരക്കഥയും സംഭാഷണവും. ഡിഒപി ആല്‍ബിയും സംഗീതം വില്യം ഫ്രാന്‍സിസും നിര്‍വഹിച്ചിരിക്കുന്നു. എബ്രഹാം മാത്യൂസ് ആണ് നിര്‍മാണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍