ലോമപാദൻ രാജാവാകാനായത് ഭാഗ്യം: അറ്റ്ലസ് രാമചന്ദ്രൻ്റെ വേർപാടിൽ കുറിപ്പുമായി ബാബു ആൻ്റണി

തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (16:20 IST)
വ്യവസായിയും നിർമാതാവുമായ അറ്റ്ലസ് രാമചന്ദ്രൻ്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ ബാബു ആൻ്റണി.ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ദുഖം രേഖപ്പെടുത്തിയത്. അറ്റ്ലസ് രാമചന്ദ്രൻ നിർമിച്ച വൈശാലിയിൽ ബാബു ആൻ്റണി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
 
ചിത്രത്തിൻ്റെ ലൊക്കേഷനിൽ രാമചന്ദ്രനൊപ്പം എടുത്ത ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. തനിക്ക് മികച്ച വെഷം സമ്മാനിച്ച ചിത്രത്തിൻ്റെ നിർമ്മാതാവാണ് അദ്ദേഹമെന്നും വേർപാടിൽ ദുഖിക്കുന്നതായും താരം കുറിച്ചു. നിർമാതാവ്, നടൻ,വിതരണക്കാരൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന അറ്റ്ലസ് രാംചന്ദ്രൻ വൈശാലി നിർമിച്ചുകൊണ്ടാണ് സിനിമാരംഗത്ത് തുടക്കമിട്ടത്.
 
വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍