ഓണത്തിന് ഫാമിലി ചിത്രവുമായി ആസിഫ് അലി !

കെ ആര്‍ അനൂപ്

തിങ്കള്‍, 31 ഓഗസ്റ്റ് 2020 (21:26 IST)
ഓണത്തിന് ഫാമിലി ചിത്രവുമായി ആസിഫ് അലി. ഭാര്യ സമാ മസ്രിനും മക്കൾക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് താരം ഓണാശംസകൾ നേർന്നത്. കുർത്തയും മുണ്ടും ധരിച്ചാണ് ആസിഫ് അലി ചിത്രത്തിൽ. ഓണപ്പൂക്കളത്തിനു മുമ്പിൽ ചിരിച്ചുകൊണ്ടുളള താരത്തിൻറെ കുടുംബചിത്രം ശ്രദ്ധേയമാകുകയാണ്.
 
"എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ"- ആസിഫ് അലി കുറിച്ചു. അതേസമയം ആസിഫലിയുടെ വരാനിരിക്കുന്ന  ചിത്രമാണ് ‘മഹേഷും മാരുതിയും’. സേതു കുട്ടനാടൻ ബ്ലോഗിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
  
 
രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും', ജിബു ജേക്കബിനൊപ്പം ‘എല്ലാം ശരിയാകും', മൃദുൽ നായർക്കൊപ്പവും എം പദ്മകുമാറിനൊപ്പവും ഓരോ സിനിമകൾ കൂടി അദ്ദേഹത്തിന് ചെയ്യേണ്ടതുണ്ട്. ആർ‌ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞൽ‌ദോ ആണ് അദ്ദേഹത്തിൻറെ അടുത്തതായി റിലീസ് ചെയ്യുന്ന ചിത്രം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍