Asif Ali: 'ഞാനൊരു സൂപ്പർ ഹീറോ മൂവി ഫാൻ; ലോകയിലേക്ക് വിളിച്ചാൽ ഉറപ്പായും പോകും'

നിഹാരിക കെ.എസ്

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2025 (16:50 IST)
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നിർമിക്കുന്ന ലോകയുടെ ഇനിയുള്ള ചാപ്റ്ററുകളിലേക്ക് അഭിനയിക്കാൻ വിളിച്ചാൽ ഉറപ്പായും പോകുമെന്ന് നടൻ ആസിഫ് അലി. താനൊരു സൂപ്പർ ഹീറോ മൂവി ഫാൻ ആണെന്നും തന്റെ ഒരുപാട് വർഷത്തെ ഒരാ​ഗ്രഹമായിരുന്നു ഒരു സൂപ്പർ ഹീറോ മൂവി ചെയ്യണമെന്നുള്ളതെന്നും ആസിഫ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ മിറാഷിന്റെ പ്രൊമോഷനോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആസിഫ്.
 
'ലോകയിലേക്ക് വിളിച്ചാൽ ഉറപ്പായും പോകും. ഡൊമിനിക്കുമായി എനിക്ക് ഒരുപാട് നാളത്തെ ബന്ധമുണ്ട്. ലോകയുടെ എല്ലാ അപ്ഡേറ്റ്സുകളും അതുപോലെ ഷൂട്ടിന്റെ കാര്യങ്ങളുമൊക്കെ സംസാരിച്ചിട്ടുണ്ട്.  
 
ഞാനൊരു സൂപ്പർ ഹീറോ മൂവി ഫാൻ ആണ്. എന്റെ ഒരുപാട് വർഷത്തെ ഒരാ​ഗ്രഹമായിരുന്നു ഒരു സൂപ്പർ ഹീറോ മൂവി ചെയ്യണമെന്നുള്ളത്. ഞാൻ ആ​ഗ്രഹിക്കുന്ന തരത്തിലുള്ളൊരു സിനിമയോ സ്ക്രിപ്റ്റോ എന്റെ അടുത്തേക്ക് ഇതുവരെ വന്നിട്ടില്ല. വന്നു കഴിഞ്ഞാൽ ഉറപ്പായും ചെയ്യും". - ആസിഫ് അലി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍