'സിനിമാപ്രേമികൾ' സിനിമയുടെ നട്ടെല്ല് ചവുട്ടിയിടിക്കുന്നു; ലീലയുടെ വ്യാജ പതിപ്പിനെതിരെ ആഷിക് അബു

വ്യാഴം, 28 ഏപ്രില്‍ 2016 (13:31 IST)
സിനിമാ പ്രവർത്തകർക്ക് പുതിയ വെല്ലുവിളികൾ ഉയർത്തുന്ന വ്യാജനെതിരെ പ്രമുഖ ചലച്ചിത്ര  താരം ആഷിക് അബു രംഗത്ത്. രഞ്ജിത്തിന്റെ ലീല എന്ന സിനിമയുടെ വ്യാജ പതിപ്പ് ഇന്റെന്നെറ്റിൽ പ്രചരിക്കുന്നതിനെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. മലയാള സിനിമയുടെ നട്ടെല്ല് ചവുട്ടിയൊടിക്കുന്ന പണിയാണ് കുറച്ച് സിനിമാപ്രേമികൾ ചെയ്യുന്നതെന്നായിരുന്നു താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
 
മനസ്സിൽ അൽപ്പമെങ്കിലും സ്നേഹം വിശ്വാസവും ഉണ്ടെങ്കിൽ ഇങ്ന്നെ ചെയ്യരുതെന്നും ആഷിക് പറയുന്നുണ്ട്. ' ലീല ' എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച് ക്രൂരമായ വിനോദം ആസ്വദിക്കുന്നതിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടകം നിരവധി പേർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
 
ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
പൊരുതിയും കലഹിച്ചും നിവര്‍ന്നുവരുന്ന മലയാളസിനിമയുടെ നട്ടെല്ല് ചവിട്ടിയോടിക്കുന്ന പണിയാണ് 'സിനിമ പ്രേമികളായ' കുറച്ചുപേര്‍ ' ലീല ' എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച് ക്രൂരമായ വിനോദം ആസ്വദിക്കുന്നതിലൂടെ ചെയ്യുന്നത്.
 
മനസ്സില്‍ അല്‍പമെങ്കിലും സ്‌നേഹംവും ബഹുമാനവും ഈ കലാരൂപത്തോടും ഈ വ്യവസായത്തോടും ബാക്കിയുള്ളവര്‍ ഈ ക്രിമിനല്‍ കര്‍മത്തില്‍ പങ്കാളികള്‍ ആവരുതേ എന്നപേക്ഷിക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക