തമിഴ് സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന അരണ്‍മനൈ നാല് വിജയകരമായി പ്രദര്‍ശനം തുടരുന്നു.മുന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നടന്‍ സുന്ദര്‍ സി തന്നെയാണ് അരണ്‍മനൈ നാലാം ഭാഗവും ഒരുക്കിയിരിക്കുന്നത്.തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തുന്നത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന തമിഴ്‌നാട്ടില്‍ വിജയകരമായി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. അടുത്തിടെ ഇറങ്ങിയ തമിഴ് സിനിമകളില്‍ ഏറ്റവും വേഗത്തില്‍ 25 കോടി മറികടന്ന ചിത്രമായി അരണ്‍മനൈ നാല് മാറിക്കഴിഞ്ഞു.
യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സുന്ദര്‍ സി തന്നെയാണ് ആരണ്‍മനൈ 4ന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
ഹിപ്ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇ കൃഷ്ണമൂര്‍ത്തി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഫെന്നി ഒലിവര്‍, കലാസംവിധാനം ഗുരുരാജ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റര്‍ എന്നിവരും നിര്‍വഹിക്കുന്നു.