അഞ്ച് വർഷത്തിനിടെ അച്ഛനെ ഡോമിനേറ്റ് ചെയ്ത് പെർഫോം ചെയ്തവർ രണ്ടുപേരെയുള്ളു, അനുപമ ശരിക്കും ഞെട്ടിച്ചു, ഫാനായി പോയി: മാധവ് സുരേഷ്

അഭിറാം മനോഹർ

ഞായര്‍, 22 ജൂണ്‍ 2025 (19:31 IST)
Anupama- Suresh Gopi
മലയാളികള്‍ കാത്തിരിക്കുന്ന സുരേഷ് ഗോപി സിനിമയാണ് ജാനകി vs കേരള സ്റ്റേറ്റ് എന്ന കോര്‍ട്ട് റൂം ഡ്രാമ. ശക്തമായ ഡയലോഗുകളെ കൊണ്ട് മലയാളികള്‍ക്കിടയില്‍ എപ്പോഴും രോമാഞ്ചം സൃഷ്ടിച്ചിട്ടുള്ള സുരേഷ് ഗോപി ഒരു ഫയര്‍ബ്രാന്‍ഡ് വക്കീലായി എത്തുന്നു എന്നതാണ് സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. നായികാപ്രാധാന്യമുള്ള സിനിമയില്‍ അനുപമ പരമേശ്വരനാണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്. സിനിമയില്‍ സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
 
 ഇപ്പോഴിതാ സിനിമയെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് മാധവ്. കഴിഞ്ഞ ഒരു അഞ്ച് വര്‍ഷത്തിനിടെയില്‍ അച്ഛനായ സുരേഷ് ഗോപിയെ 2 പേര്‍ മാത്രമെ ഡോമിനേറ്റ് ചെയ്ത് താന്‍ കണ്ടിട്ടുള്ളുവെന്നും അതില്‍ അനുപമ പരമേശ്വരന്‍ അച്ഛനെ കടത്തിവെട്ടുന്ന പ്രകടനമാണ് നടത്തിയിട്ടുള്ളതെന്നും മാധവ് പറയുന്നു. മാധവിന്റെ വാക്കുകള്‍ ഇങ്ങനെ.
 
കഴിഞ്ഞ ഒരു അഞ്ച് വര്‍ഷത്തിനിടയില്‍ അച്ഛന്‍ ചെയ്ത സിനിമകളില്‍ ഞാന്‍ രണ്ടേ രണ്ട് സീനില്‍ മാത്രമേ രണ്ട് പേര്‍ക്ക് ഡോമിനന്റ്‌സ് കൊടുക്കുന്ന സ്‌ക്രീന്‍ പ്ലേയില്‍ അച്ഛനെ വേറെ ഒരു ആര്‍ട്ടിസ്റ്റ് അച്ഛനെക്കാള്‍ പെര്‍ഫോം ചെയ്യുന്ന രണ്ടേ രണ്ട് സീന്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. ഒന്ന് ആ സിനിമ ഇറങ്ങാത്തത് കൊണ്ട് ഞാന്‍ പറയുന്നില്ല, പക്ഷെ അതിന്റെ മുകളില്‍ തന്നെ അനുപമ ആണ്. കമ്പ്‌ലീറ്റ്‌ലി അച്ഛനെ കടത്തിവെട്ടി എന്ന് മാത്രം അല്ല, വേറെ ഒരു ലെവലിലേക്ക് പോയി.
 
ആന്‍ഡ് ഫ്രം ദാറ്റ് ഡേ, ഐ വാസ് അനുപമ പരമേശ്വരന്‍ ഫാന്‍സ്. ആ സിനിമ ഇറങ്ങി കഴിഞ്ഞു നമുക്ക് വീണ്ടും ഇരിക്കാന്‍ പറ്റുമെങ്കില്‍ ഈ സീന്‍ ആയിരുന്നു എന്ന് പറയാമായിരുന്നു. എനിക്ക് അതിനകത്ത് അഭിനയിക്കാന്‍ പറ്റിയില്ല. ഞാന്‍ ഇങ്ങനെ സ്തംഭിച്ചു ഇരിക്കുക ആയിരുന്നു.ആക്ഷന്‍ കട്ട് ഒക്കെ ബാക്കില്‍ കൂടി നടക്കുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാനായില്ല്. മാധവ് സുരേഷ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍