ഹൃദയം തകരുന്നു,എന്നും അപ്പു ആരാധിക സാറിന്റെ ആരാധിക, കുറിപ്പുമായി അനുപമ പരമേശ്വരന്‍

കെ ആര്‍ അനൂപ്

ശനി, 30 ഒക്‌ടോബര്‍ 2021 (16:48 IST)
മലയാളി നടി അനുപമ പരമേശ്വരന് പുനീത് രാജ്കുമാറിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഭാഗ്യമുണ്ടായി. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയിലെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അനുപമ അപ്പു സാറിനെ ഓര്‍ത്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96)

'അപ്പു സാര്‍, ശ്രുതി എപ്പോഴും അവളുടെ ഗഗനെ മിസ് ചെയ്യും.
എന്നാല്‍ ലോകത്തിലെ ഏറ്റവും അര്‍പ്പണബോധമുള്ള, സ്നേഹമുള്ള, എളിമയുള്ള, ദയയുള്ള ഒരു മനുഷ്യനെയാണ് അനുപമ മിസ് ചെയ്യാന്‍ പോകുന്നത്. നിങ്ങളുടെ പുഞ്ചിരി എങ്ങനെ മറക്കാന്‍ കഴിയും അപ്പു സാര്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96)

 നിങ്ങളുടെ ഊഷ്മളമായ ആലിംഗനം എനിക്ക് എങ്ങനെ ലഭിക്കാതിരിക്കും സാര്‍.ഹൃദയം തകരുന്നു.ആഴത്തില്‍ തകര്‍ന്നു.ഇത് വിശ്വസിക്കുവാന്‍ ഇപ്പോഴും പാടുപെടുന്നു.നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും പ്രാര്‍ത്ഥനകള്‍.എന്നും ഒരു അപ്പു ആരാധിക..'- അനുപമ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍