ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായിക; അനു ഇമ്മാനുവേലിന്റെ പുതിയ ചിത്രങ്ങള്‍

ബുധന്‍, 5 ജനുവരി 2022 (21:08 IST)
നടി അനു ഇമ്മാനുവലിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 
 
ഹോട്ട് ആന്റ് ബ്യൂട്ടിഫുള്‍ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 
 
2016 ല്‍ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് അനു മലയാളികള്‍ക്കിടയില്‍ സുപരിചിത മുഖമായത്.
 
ബാലതാരമായാണ് അനു സിനിമയിലേക്ക് എത്തിയത്. ജയറാം നായകനായ സ്വപ്നസഞ്ചാരിയില്‍ ബാലതാരമായി അനു അഭിനയിച്ചിട്ടുണ്ട്. 
അനുവിന്റെ പിതാവ് തങ്കച്ചന്‍ ഇമ്മാനുവേല്‍ ആണ് സ്വപ്നസഞ്ചാരി എന്ന സിനിമയുടെ നിര്‍മാതാവ്. അങ്ങനെയാണ് അനു സിനിമയിലേക്ക് എത്തിപ്പെട്ടത്. അമേരിക്കയിലെ പഠനത്തിനു ശേഷമാണ് അനു കേരളത്തിലേക്ക് തിരിച്ചെത്തിയും സിനിമയില്‍ സജീവമായതും.
 
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അനു. വളരെ ഗ്ലാമറസായ ചിത്രങ്ങള്‍ അനു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. പല ചിത്രങ്ങളിലും വളരെ ഹോട്ടായാണ് അനുവിനെ കാണുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍