'സ്വര്‍ഗത്തില്‍ അവര്‍ ഒരുമിച്ചു, നൗഷുമോന്‍ ഷീബയുടെ അടുത്തേക്ക് യാത്രയായി'; കുറിപ്പുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്

കെ ആര്‍ അനൂപ്

വെള്ളി, 27 ഓഗസ്റ്റ് 2021 (11:16 IST)
പാചക വിദഗ്ധനും ചലചിത്ര നിര്‍മാതാവുമായി കെ.നൗഷാദ് യാത്രയായി. അദ്ദേഹത്തിന്റെ ഓര്‍മകളിലാണ് സിനിമ ലോകം. നൗഷാദിന്റെ ഭാര്യ ഷീബ രണ്ടാഴ്ച മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ സ്വര്‍ഗത്തില്‍ അവര്‍ ഒരുമിച്ചു എന്ന് പറഞ്ഞുകൊണ്ട് നൗഷാദിനെ ഓര്‍ക്കുകയാണ് ചലച്ചിത്ര നിര്‍മ്മാതാവ് ആന്റോ ജോസഫ്.
 
'അത്രയും പ്രിയപ്പെട്ട എന്റെ നൗഷുമോന്‍ യാത്രയായി.ഷീബയുടെ അടുത്തേക്ക്. ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ സ്വര്‍ഗത്തില്‍ അവര്‍ ഒരുമിച്ചു. സ്‌നേഹിതാ.പ്രിയപ്പെട്ടവള്‍ക്കൊപ്പം അവിടെ വിശ്രമിക്കുക. പരമകാരുണികനായ അള്ളാഹു ഭൂമിയില്‍ നഷ്വ മോളെ ചേര്‍ത്തു പിടിച്ചു കൊള്ളും.'- ആന്റോ ജോസഫ് കുറിച്ചു.
 
പൃഥ്വിരാജ്,വിജയ് ബാബു, വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ്, അജയ് വാസുദേവ്, വിഷ്ണു മോഹന്‍ തുടങ്ങിയവര്‍ നൗഷാദിന് ആദരാഞ്ജലി അര്‍പ്പിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍