വകുശ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് അജുവും നീരജും മമ്മൂക്കയ്ക്കും പുത്തന്‍പണത്തിനും ആശംസ നേർന്നത്. മാതൃഭൂമിയോടായിരുന്നു ഇരുവരുടെയും പ്രതികരണം. മമ്മൂട്ടിയുടെ കഥാപാത്രം നിത്യാനന്ദ ഷേണായി തിയേറ്ററുകളില്‍ ആരവം സൃഷ്ടിക്കുമെന്നും നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തിന്റെ കാസര്‍കോട് ഭാഷാശൈലിയാണ് ചിത്രത്തിന്റെ ഏറ്റവും പ്രത്യേകതയെന്നും ഇരുവരും പറയുന്നു.
ചട്ടമ്പിനാട്, രാജമാണിക്യം പോലൊരു ഐറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും. ഇത്തരമൊരു സബ്ജക്ട് കൊണ്ടുവരുമ്പോൾ എന്തെങ്കിലുമൊക്കെ രഞ്ജിതിന്റെ കയ്യിൽ ഉണ്ടാകുമെന്നും താരങ്ങൾ പറയുന്നുണ്ട്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ എല്ലാവരും.