പ്രണയകാലം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്ന് വന്ന താരമാണ് നടന്‍ അജ്മല്‍ അമീര്‍. കരിയറിന്റെ തുടക്കകാലത്ത് ശ്രദ്ധേയമായ വേഷങ്ങള്‍ അജ്മലിനെ തേടിയെത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ച അജ്മല്‍ അഞ്ജാതെ, കോ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് ചെയ്തത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമായിരിക്കുകയാണ് താരം.