സോഷ്യല്‍ മീഡിയയില്‍ വൈറലായി താരകുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോയും. ഐശ്വര്യ റായ്, ഭര്‍ത്താവും താരവുമായ അഭിഷേക് ബച്ചന്‍, ഇരുവരുടേയും പൊന്നോമന പുത്രി ആരാധ്യ ബച്ചന്‍ എന്നിവരുടെ എയര്‍പോര്‍ട്ട് ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് മൂവരും വിമാനത്താവളത്തില്‍ എത്തിയത്. ഐശ്വര്യേയേയും കുടുംബത്തേയും കണ്ടതോടെ ആരാധകര്‍ ചുറ്റിലും കൂടി. എന്നാല്‍ ഇതിനൊപ്പം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്ന മറ്റൊരു കാര്യമുണ്ട്. ആരാധ്യയുടെ ബാഗിന്റെ വിലയാണത്. മഞ്ഞയും ചാരനിറവും ചേര്‍ന്ന ഈ കുഞ്ഞുബാഗിന്റെ വില 1,28,160 രൂപയാണ്. ഈ ബാക്ക്പാക്കില്‍ മഞ്ഞ നിറത്തില്‍ നക്ഷത്രങ്ങളും പ്രിന്റ് ചെയ്തിട്ടുണ്ട്.